ജനപ്രിയ മോഡൽ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ച് റെനോ !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2020 (15:56 IST)
2021 ക്വിഡ് ഇലക്‌ട്രിക് പതിപ്പിനെ യൂറോപ്യന്‍ വിപണിയില്‍ പ്രദർശിപ്പിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ, വാഹനത്തിനായുള്ള പ്രി ബുക്കിങ് 2021ൽ ആരംഭിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിൽ എക്കണോമി റെയ്ഞ്ചിൽ ലഭിയ്ക്കുന്ന ഇലക്‌ട്രിക് കാറായിരിക്കും റെനോയുടെ ഇലക്ട്രോണിക് പതിപ്പ് എന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ കാര്‍ ഷെയറിങ് സേവനങ്ങള്‍ക്കായി ആയിരിയ്ക്കും ക്വിഡ് ഇലക്ട്രിക് പതിപ്പ് ലഭ്യമാവുക, പിന്നീട് സ്വകാര്യ ഉപഭോക്താക്കള്‍ക്കായി വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോർട്ടുകൾ.

കാഴ്ചയിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും കുറച്ചുകൂടി കോംപാക്ട് ആയ ഡിസൈൻ ശൈലിയാണ് വഹനത്തിൽ നൽകിയിരിയ്കുന്നത്. DAB റേഡിയോ, വോയ്‌സ് കണ്‍ട്രോള്‍, 3.5 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ, മീഡിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഇന്റീരിയറിലെ പ്രത്യേകതകളാണ്.

44 bhp കരുത്തും, 125 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 28.6 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിന് വേണ്ട വൈദ്യുതി നൽകുന്നത്. 125 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍, 31 bhp കരുത്തുത്താണ് മോട്ടോർ ഉത്പാദിപ്പിയ്ക്കുക. 100 കിലോമീറ്റര്‍ ആയിരിയ്ക്കും ഈ മോഡിൽ പരമാവധി വേഗം

WLTP ഡ്രൈവിംഗ് സൈക്കിള്‍ അനുസരിച്ച്‌ പൂര്‍ണ്ണ ചാര്‍ജില്‍ 225 കിലോമീറ്ററും WLTP സിറ്റി സൈക്കിള്‍ അനുസരിച്ച്‌ 295 കിലോമീറ്ററുമാണ് വാഹനത്തിന്റെ മൈലേജ്. 2.3 കിലോവാട്ട് ഗാര്‍ഹിക സോക്കറ്റ് വഴി വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 14 മണീക്കൂർ സമയം എടുക്കും. 3.7 കിലോവാട്ട് വാള്‍ബോക്സ് വഴി 8 മണിക്കൂര്‍ 30 മിനിറ്റിലും, 7.4 കിലോവാട്ട് വാള്‍ബോക്സ് വഴി അഞ്ച് മണിക്കൂറിനുള്ളിലും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :