സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാകുന്നു; വരന്‍ സീരിയല്‍ നടന്‍ തന്നെ

രേണുക വേണു| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (20:19 IST)

സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാകുന്നു. ചന്ദ്ര തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നടന്‍ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ വരന്‍. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് ചന്ദ്ര ലക്ഷ്മണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള വിരാമമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഇതോടെ അവസാനം കുറിക്കുകയാണെന്നും ചന്ദ്ര കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :