1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lalonam Nallonam !

ഓണത്തിന് മോഹൻലാൽ സ്പെഷ്യലുമായി ഏഷ്യാനെറ്റ്

മോഹൻലാൽ
ഓണം വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ആഘോഷങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയായി മാറി. ഓണത്തിന് തങ്ങളുടെ പ്രിയ താരങ്ങളുടെ പരിപാടികൾ ഇല്ലെങ്കിൽ സദ്യയ്ക്ക് ഒരു ഐറ്റം കുറഞ്ഞ ഫീലാണ് നമ്മൾക്കെല്ലാവർക്കും. ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ മോഹൻലാൽ എത്തുന്നുണ്ട്. 
 
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ  തരംഗമായി മാറിയ മോഹൻലാലിൻറെ താടി നീട്ടി വളർത്തിയ ലുക്കിൽ പുറത്തു വന്ന ഫോട്ടോ ഏഷ്യാനെറ്റിലെ ഓണ പരിപാടിക്കിടെ എടുത്തായിരുന്നു. 'ലാലോണം നല്ലോണം' എന്ന പ്രോഗ്രാമിന്റെ ചിത്രീകരണം ആയിരുന്നു നടന്നത്. ഓണത്തിന് സ്പെഷ്യൽ പരിപാടി മിനിസ്ക്രീനിലൂടെ ആസ്വദിക്കാം.
 
അതേസമയം മോഹൻലാൽ ജോർജുകുട്ടി ആവാനുള്ള തയ്യാറെടുപ്പിലാണ്. താടി ഷേവ് ചെയ്ത താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നിലവിൽ സെപ്റ്റംബർ 14-ന് ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത.
 
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്. 
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
ഐശ്വര്യ രാജേഷിന്റെ 25-ാമത്തെ ചിത്രം പ്രഖ്യാപിച്ചു