ദൃശ്യം 2 ഒരുങ്ങുന്നു; തൊടുപുഴയിലല്ല, ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ

കെ ആർ അനൂപ്| Last Updated: ബുധന്‍, 19 ഓഗസ്റ്റ് 2020 (18:40 IST)
ഒരുങ്ങുകയാണ്. ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ചിത്രീകരണം സെപ്റ്റംബർ 14ന്
തുടങ്ങാനാണ് സാധ്യത. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക. ടീം അംഗങ്ങളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവൻ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂൾ. ഇവിടത്തെ 14 ദിവസത്തെ ഷൂട്ടിംഗിനു ശേഷം തൊടുപുഴയിലായിരിക്കും അടുത്ത ഷെഡ്യൂൾ. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങൾ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :