1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. kurukkan movie

ശ്രീനിവാസൻ എത്തി, മകനൊപ്പം അഭിനയിക്കാൻ, 'കുറുക്കൻ' ചിത്രീകരണം പുരോഗമിക്കുന്നു

വിനീത് ശ്രീനിവാസൻ അജു വർഗീസ് ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ പുതിയ മലയാള സിനിമ
അസുഖകാലം കഴിഞ്ഞ് സിനിമ തിരക്കുകളിലേക്ക് ശ്രീനിവാസൻ. തിരിച്ചുവരവ് മകൻ വിനീതിനൊപ്പം.
  'കുറുക്കൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ ശ്രീനിവാസൻ എത്തി. ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
  
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
 
മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.
മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്നതേയുള്ളൂ.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്