തല്ലുകേസിലെ ചന്ദ്രിക ഇനി വിനീത് ശ്രീനിവാസന്റെ കുറുക്കനില്‍, ചിത്രീകരണ തിരക്കില്‍ നടി അഞ്ജലി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (12:07 IST)
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ലോകത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായായിരുന്നു എന്ന് നടി അഞ്ജലി സത്യനാഥന്‍ പറയാറുണ്ട്.
രണ്ട് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ നടി 'സൂഫിയും സുജാത'യിലും തെക്കന്‍ തല്ലുകേസിലും അഭിനയിച്ചു.തെക്കന്‍ തല്ലുകേസിലെ ചന്ദ്രിക എന്ന കഥാപാത്രം കൈയ്യടി വാങ്ങി. ഈ സിനിമയിലൂടെ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.
ഒരു ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്ന 'കുറുക്കന്‍'എന്ന സിനിമയിലും അഞ്ജലി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞദിവസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :