വിനീത് ശ്രീനിവാസനൊപ്പം ഷൈന്‍ ടോം ചാക്കോ,'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (14:52 IST)

വിനീത് ശ്രീനിവാസന്‍ വീണ്ടും അഭിനയത്തിലെ ലോകത്ത് സജീവമാകുകയാണ്. ഹൃദയം സിനിമയ്ക്ക് വേണ്ടി മാത്രം രണ്ടു വര്‍ഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ഷൈന്‍ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു.വാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുകയാണ്.ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രി-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :