1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. vijilesh:Shooting Time priyadarshan

ബാക്ക് ടു ബാക്ക് പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം, നടന്‍ വിജിലേഷ് സിനിമ തിരക്കുകളില്‍

വിജിലേഷ് കാരയാട്
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 50 മിനിറ്റ് നീളമുള്ള സിനിമയില്‍ നടന്‍ വിജിലേഷ് കാരയാടും അഭിനയിച്ചിരുന്നു.നാരായണന്‍ നായര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ വീണ്ടും പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് വിജിലേഷിന്.
 
ഇമോഷന്‍ ത്രില്ലര്‍ കൊറോണ പേപ്പേഴ്‌സില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് വിജിലേഷും സിനിമയുടെ ഭാഗമാണെന്ന് അറിയിച്ചു. 'ന്നാ താന്‍ കേസ് കൊട്'സിനിമയിലെ കുഞ്ഞികൃഷ്ണനും ഗായത്രി ശങ്കറും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും ഡ്രൈവിംഗ് ലൈസന്‍സ് സംവിധായകന്‍ ജീന്‍ പോളുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  
 
 
 
അടുത്ത ലേഖനം
'കരിമിഴി പ്രാവേ',കെ.എസ് ഹരിശങ്കറിന്റെ ശബ്ദം,'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ലെ പാട്ട്