റൊമാന്റിക്കിനൊപ്പം കോമഡി വന്നാല്ലോ ? ചിരിപ്പിച്ച് 'കാത്തുവാക്കുളൈ രണ്ട് കാതല്‍' ടീസര്‍
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. രസകരമായ അഞ്ചാമത്തെ പ്രമോ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
റൊമാന്റിക് കോമഡി ചിത്രത്തിന് പ്രതീക്ഷിച്ചപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.
അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്.