തിയേറ്ററുകളില്‍ ചിരി മേളം, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' നാലാമത്തെ പ്രമോ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (14:35 IST)

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ നാലാമത്തെ പ്രമോ വീഡിയോ പുറത്ത്.
റൊമാന്റിക് കോമഡി ചിത്രത്തിന് പ്രതീക്ഷിച്ചപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.
അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :