1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kotthu Official Teaser

കൈയും കാലും മാത്രമല്ല ജീവനെടുക്കാനും തയ്യാര്‍, ആസിഫിന്റെ 'കൊത്ത്', ടീസര്‍

Kotthu Official Teaser | Sibi Malayil | Ranjith | Asif Ali | Roshan Mathew | Nikhila Vimal
ആസിഫ് അലിയുടെ 'കൊത്ത്' റിലീസിന് ഒരുങ്ങുകയാണ്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.
റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്ത് പി എം ശ്രീധരനും ചേര്‍ന്നാണ് ആസിഫലി ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആസിഫ് എന്നും കുടുംബത്തെപോലെ, പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോബോബനും അനൂപ്‌മേനോനും