കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (14:45 IST)
ജയസൂര്യ ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് എന്ന നടിയാണ് ഈ വേഷം ചെയ്തത്. ശബ്ദം കൊടുത്തത് ആകട്ടെ നടി ശ്രുതി രാമചന്ദ്രനും. മുഖം കാട്ടാത്ത കഥാപാത്രം സാധാരണ നിലയ്ക്ക് ഒരു നായികയും ചെയ്യാന്‍ താല്‍പര്യപ്പെടാരില്ലെന്നും ഷൂട്ടിനിടയിലാണ് ശ്രിദയെ വിളിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍
രണ്ടു പേര് ചേര്‍ന്നാലാണ് അതിഥിയുടെ കഥാപാത്രം പൂര്‍ണ്ണമാവുന്നത്. ശ്രിദയുടെമുഖവും ശ്രുതിയുടെ ശബ്ദവും.ശ്രിദയെ ആദ്യം പരിചയപ്പെടുന്നത് മേരിക്കുട്ടിയുടെ സമയത്താന്.അന്നെന്തോ അത് നടന്നില്ല.മുഖമില്ലാത്ത അതിഥി സാധാരണ നിലക്ക് ഒരു നായികയും ചെയ്യാന്‍ താത്പര്യപ്പെടാത്ത വേഷമാണ്.ഷൂട്ടിനിടയിലാണ് ശ്രിദയെ വിളിക്കുന്നത്. സന്തോഷത്തോടെ ശ്രിദ വന്നു.ഞങ്ങളുടെ അതിഥി ആയി മാറി. സണ്ണിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ട് അതിഥിയുടെ അവസാന ലിഫ്റ്റ് ഷോട്ട് അണ്.
ഷൂട്ട് ന് തൊട്ടു മുമ്പാണ് ശ്രുതി തിരക്കഥ എഴുതിയ പുത്തന്‍ പുതു കാലം റിലീസ് ആവുന്നത്.അതെ കുറിച്ച് സംസാരിച്ചു സംസാരിച്ചു ഞങ്ങള്‍ അതിഥിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.അതിഥിയുടെ charcater formation ഇല് ശ്രുതിയുടെ ഒരുപാട് contribution ഉണ്ട്.കമലക്ക് ശേഷം പുതിയൊരു ശബ്ദം എന്നന്വേഷിച്ചു കുറെ നടന്നെങ്കിലും അവസാനം അതിഥിക്ക് dub ചെയ്യാന്‍ എനിക്ക് ശ്രുതിയെ തന്നെ വിളിക്കേണ്ടി വന്നു. ശ്രുതി അത് ഏറ്റവും മനോഹരം ആക്കുകയും ചെയ്തു.