മോഹന്‍ലാലിന്റെ 'എലോണ്‍' ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ലൊക്കേഷന്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചന
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (09:19 IST)
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോണ്‍.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം ഒറ്റയ്ക്കുള്ള നടനെയാണ് കാണാനാകുന്നത്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണെന്ന് ലാല്‍ ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞിരുന്നു. ഇപ്പോളിതാ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് ഒറ്റക്കിരിക്കുന്ന മോഹന്‍ലാലിനെയാണ് ഷാജി കൈലാസ് പങ്കുവെച്ച ലൊക്കേഷന്‍ ചിത്രത്തിലും കാണാനാകുന്നത്.
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സണ്ണിയും ഇതേപോലെ ഒറ്റയ്ക്കുള്ള നായകന്റെ കഥയാണ് പറഞ്ഞത്.ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തി.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.ഒക്ടോബര്‍ 5നായിരുന്നു എലോണ്‍ ഷൂട്ടിംഗ് തുടങ്ങിയത്.