അനുബന്ധ വാര്‍ത്തകള്‍
- ചിരി അഴകില്‍ ലാല്‍, പഴയ ഫോട്ടോഷൂട്ടുകള്‍ ഓരോന്നായി പുറത്തെടുത്ത് നടന്
- ഇനി ഒ.ടി.ടിയില്‍ വരാനിരിക്കുന്ന സിനിമകള്‍, റിലീസുകള്‍ എപ്പോഴാണെന്ന് അറിയാമോ ?
- മമ്മൂട്ടി ചിത്രം നിര്‍ത്തിവെച്ച് മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ചെയ്തു, കാരണം വെളിപ്പെടുത്തി സംവിധായകന് വൈശാഖ്
- മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു തിയേറ്ററുകളിലേക്ക് ഇല്ല ഒ.ടി.ടിയിലേക്ക്, ആദ്യമെത്തുന്നത് ദുല്‍ഖര്‍ ?
- പ്രിയദര്ശന് ചിത്രങ്ങള്‍ തുടര്‍ച്ചയായി പൊളിഞ്ഞപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ മോഹന്‍ലാല്‍ മടിച്ചു ! അന്ന് സംഭവിച്ചത്
ചിത്രീകരണത്തിന്റെ 14 ദിവസങ്ങള്‍, ആസിഫ് അലിയുടെ 'കൂമന്‍' ഒരുങ്ങുന്നു
ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ 14 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നത്.പാലക്കാട് ആണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാനാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.