പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പൊളിഞ്ഞപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ മോഹന്‍ലാല്‍ മടിച്ചു ! അന്ന് സംഭവിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (09:17 IST)

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ബോക്സിങ് സിനിമ ഉപേക്ഷിച്ചത് സിനിമാലോകത്ത് വലിയ വാര്‍ത്തയായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബോക്‌സിങ് സിനിമ വേണ്ടെന്നുവച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശനൊപ്പം ഉടന്‍ ഒരു സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മരക്കാര്‍ ബോക്സ്ഓഫീസില്‍ വേണ്ടത്ര വിജയം കൈവരിച്ചില്ല. വലിയ രീതിയില്‍ പണം വാരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം സിനിമയുടെ കളക്ഷന്‍ വലിയ രീതിയില്‍ ഇടിഞ്ഞു. മാത്രമല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വന്ന ശേഷം സിനിമ ഭീകരമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇതിലെല്ലാം മോഹന്‍ലാലിന് കടുത്ത അതൃപ്തിയുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിന് മലയാളികള്‍ക്കിടയില്‍ വലിയൊരു ഹൈപ്പ് കിട്ടുന്നുണ്ടെന്നും അതാണ് സിനിമയെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചതെന്നുമാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍.

ഇക്കാര്യങ്ങള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശനോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. തല്‍ക്കാലത്തേക്ക് ബോക്സിങ് സിനിമ ഉപേക്ഷിക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ പിന്നീട് മറ്റൊരു സിനിമയെ കുറിച്ച് ആലോചിക്കാമെന്നും മോഹന്‍ലാല്‍ പ്രിയന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രിയദര്‍ശന്‍ ഇതിന് സമ്മതം മൂളി.

നേരത്തെയും മോഹന്‍ലാലിനും പ്രിയദര്‍ശനും ഇടയില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. 1988 ല്‍ ചിത്രം വന്‍ ഹിറ്റായതിനു ശേഷമായിരുന്നു സംഭവം. ചിത്രം ഹിറ്റായതിനു പിന്നാലെ മോഹന്‍ലാലിനെ വച്ച് പ്രിയന്‍ തുടര്‍ച്ചയായി നാല് സിനിമകള്‍ ചെയ്തു. വന്ദനം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. അതെല്ലാം ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് മറ്റൊരു സിനിമയുടെ കഥയുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ പ്രിയനോട് നോ പറഞ്ഞു. മലയാളത്തില്‍ നിന്ന് പ്രിയന്‍ തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കണമെന്നാണ് അന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്ക് കേട്ട പ്രിയന്‍ ആ സമയത്ത് മലയാളത്തിനു പുറമേയുള്ള ഭാഷകളില്‍ മാത്രം സിനിമ ചെയ്തു. പിന്നീട് മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് കിലുക്കം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. അതിലും നായകനായത് മോഹന്‍ലാല്‍ തന്നെ. അങ്ങനെയൊരു കിലുക്കം മോഡല്‍ ചിത്രത്തിന്റെ കഥ കിട്ടുകയാണെങ്കില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ഒന്നിക്കുമെന്നാണ് മലയാള സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു