മമ്മൂട്ടി ചിത്രം നിര്‍ത്തിവെച്ച് മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ചെയ്തു, കാരണം വെളിപ്പെടുത്തി സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (09:57 IST)

പുലിമുരുകന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖ് ഒന്നിച്ചപ്പോള്‍ പിറന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് മുന്‍പേ മമ്മൂട്ടി ചിത്രം ചെയ്യാന്‍ സംവിധായകന്‍ പദ്ധതിയിട്ടിരുന്നു.

മോണ്‍സ്റ്ററിന് മുമ്പ് മമ്മൂട്ടിയുടെ ഒപ്പം ഒരു ചിത്രമായിരുന്നു പ്ലാന്‍ ചെയ്‌തെന്ന് വൈശാഖ് പറയുന്നു.ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി ഷൂട്ടിങ്ങിനായി തയാറെടുക്കുന്ന സമയത്താണ് കൊവിഡ് വന്നതെന്നും വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യമല്ലാത്തതിനാലും അത് നിര്‍ത്തിവെച്ചെന്നും സംവിധായകന്‍ പറഞ്ഞു.

ആ സമയത്താണ് മോണ്‍സ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും വൈശാഖ് പറഞ്ഞു.

പുലിമുരുകന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖ് ഒന്നിച്ചപ്പോള്‍ പിറന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :