1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kerala Election Result 2021

'ഇതാണ് ശരി',എല്‍ഡിഎഫ് വിജയം ആഘോഷിച്ച് റോഷന്‍ ആന്‍ഡ്രൂസ് !

റോഷന്‍ ആന്‍ഡ്രൂസ്
കേരളത്തില്‍ ഇടതു കാറ്റ് ആഞ്ഞടിക്കുകയാണ്. എല്‍ഡിഎഫ് 100 സീറ്റ് കടക്കുമോ എന്ന ചോദ്യം വരെ ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ മിന്നും വിജയം ആഘോഷിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. പിണറായി വിജയന്‍ ഒപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി ഷെയര്‍ ചെയ്തത്.
 
'ഇതാണ് ശരി...(തുടരും)'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
അതേസമയം തന്റെ പുതിയ ചിത്രം സല്യൂട്ടിന്റെ ചിത്രീകരണം അടുത്തിടെയാണ് സംവിധായകന്‍ പൂര്‍ത്തിയാക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
അടുത്ത ലേഖനം
'നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍', വിജയിച്ച ജനപ്രതിനിധികള്‍ക്ക് ആശംസകളുമായി മമ്മൂട്ടിയുടെ വണ്‍ ടീം