'ചരിത്ര നിമിഷം';എല്‍ഡിഎഫിന്റെ വിജയത്തെക്കുറിച്ച് സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (14:07 IST)

എല്‍ഡിഎഫിന്റെ മിന്നും വിജയം ആഘോഷിക്കുകയാണ് സംവിധായകനും നടനും നിര്‍മ്മാതാവുമായ ശങ്കര്‍ രാമകൃഷ്ണന്‍.

'ചുവന്ന നക്ഷത്രം വീണ്ടും ഉയരുന്നു. സഖാവ് ! ചരിത്ര നിമിഷം'- ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.

കേരളത്തില്‍ ഇടതു കാറ്റ് ആഞ്ഞടിക്കുകയാണ്. എല്‍ഡിഎഫ് 100 സീറ്റ് കടക്കുമോ എന്ന ചോദ്യം വരെ ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

വണ്‍ എന്ന ചിത്രം ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് നടന്‍ വേഷമിട്ടത്. അനൂപ് മേനോന്‍ നിര്‍മിക്കുന്ന പത്മ എന്ന ചിത്രത്തിലും ശങ്കര്‍ രാമകൃഷ്ണന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :