പി.സി.ജോര്‍ജിനെ മുട്ടുകുത്തിച്ച് എല്‍ഡിഎഫ്; പൂഞ്ഞാറും ചുവന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (13:33 IST)

ഇരു മുന്നണികളെയും വെല്ലുവിളിച്ച് പൂഞ്ഞാറില്‍ മത്സരിച്ച സിറ്റിങ് എംഎല്‍എ പി.സി.ജോര്‍ജിന് വന്‍ തോല്‍വി. ഇടത് തരംഗത്തില്‍ പൂഞ്ഞാറും ചുവപ്പണിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കൊളുത്തുങ്കല്‍ വിജയിച്ചു. 11,404 വോട്ടുകളുടെ ലീഡാണ് ഇടത് സ്ഥാനാര്‍ഥിക്കുള്ളത്. അവസാന റൗണ്ടുകളില്‍ തനിക്ക് വലിയ രീതിയില്‍ വോട്ട് ലഭിക്കുമെന്നും ജയിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായി. പി.സി.ജോര്‍ജ് രണ്ടാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്. ജോര്‍ജിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോര്‍ജ് ജയിച്ചത്. പൂഞ്ഞാറില്‍ തുടര്‍ച്ചയായ എട്ടാം ജയം തേടിയാണ് ജോര്‍ജ് മത്സരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :