'ജോറായി' സേവ്യര്‍; 'ലൈഫ്' പോയി അനില്‍ അക്കര

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (13:14 IST)

സംസ്ഥാന രാഷ്ട്രീയത്തില്‍ എല്ലാവരും ഉറ്റുനോക്കിയ മണ്ഡലമാണ് തൃശൂരിലെ വടക്കാഞ്ചേരി. ലൈഫ് മിഷന്‍ വിവാദം അടക്കം വലിയ ചര്‍ച്ചയായിരുന്നു. സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയായിരുന്നു ലൈഫ് മിഷന്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഇത് ഫലം ചെയ്തില്ല. ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി 10,000 ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അനില്‍ അക്കരയുടെ തോല്‍വി ഉറപ്പിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളിയെ രംഗത്തിറക്കി കളം പിടിക്കാനുള്ള എല്‍ഡിഎഫ് തന്ത്രം ഫലിച്ചു എന്നുവേണം പറയാന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :