1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election result 2021 vote counting today

Kerala Election Result 2021: പിസി ജോര്‍ജിന് പരാജയം, ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍

Kerala Election Result 2021
പരാജയത്തില്‍ പിസി ജോര്‍ജിന് ആദരാഞ്ജലി പറഞ്ഞു കൊണ്ടുള്ള ഫ്‌ളക്‌സ് പൂഞ്ഞാറില്‍ ഉയര്‍ന്നു. വോട്ടുകള്‍ വെണ്ടെന്നു പറഞ്ഞ് പിസി ജോര്‍ജ് പ്രചാരണ വേളയില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇടത് തരംഗത്തില്‍ പൂഞ്ഞാറും ചുവന്നിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കൊളുത്തുങ്കല്‍ വിജയിച്ചു. പൂഞ്ഞാറില്‍ തുടര്‍ച്ചയായ എട്ടാം ജയം തേടിയാണ് ജോര്‍ജ് മത്സരിച്ചത്. 11,404 വോട്ടുകളുടെ ലീഡാണ് ഇടത് സ്ഥാനാര്‍ഥിക്കുള്ളത്. 
 
അവസാന റൗണ്ടുകളില്‍ തനിക്ക് വലിയ രീതിയില്‍ വോട്ട് ലഭിക്കുമെന്നും ജയിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായി. പി.സി.ജോര്‍ജ് രണ്ടാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്. ജോര്‍ജിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോര്‍ജ് ജയിച്ചത്.
അടുത്ത ലേഖനം
Kerala Election Results 2021: തൃത്താലയിൽ വിടി ബൽറാമിന് തോൽവി, രാജകീയം രാജേഷ്