അനുബന്ധ വാര്‍ത്തകള്‍
- ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി, ചിത്രങ്ങള്‍
- ദിലീപിന്റെ മടിയിലിരുന്ന് ചിണുങ്ങി കരയുന്ന മഹാലക്ഷ്മി, കരഞ്ഞു തളര്‍ന്ന് മീനാക്ഷിയുടെ തോളില്‍ കിടന്നു; തങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചെന്ന് ദിലീപും കാവ്യയും
- ദിലീപിനും കാവ്യയ്ക്കും കൂടെ എയര്‍പോര്‍ട്ടില്‍ മഹാലക്ഷ്മി, വീഡിയോ വൈറല്‍
- വിവാഹാലോചനയുമായി ദിലീപ് കാവ്യയുടെ അമ്മയെ സമീപിച്ചു, കാവ്യയുടെ അമ്മയ്ക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നു; കാവ്യയെ വിവാഹം കഴിച്ചത് സുഹൃത്തുക്കളുടെ താല്പര്യ പ്രകാരം, മുന്നില്‍നിന്ന് മീനാക്ഷി
- മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് കാവ്യാമാധവന്, പിറന്നാള്‍ ദിവസം എടുത്ത ചിത്രങ്ങള്‍
ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റിന്റെ കവര്‍ വരെ കാവ്യ മാധവന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; സൂപ്പര്‍താരത്തിന്റെ രസകരമായ സ്വഭാവം കേട്ട് ഞെട്ടി ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കാവ്യയുടെ രസകരമായ ഒരു സ്വഭാവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കൗതുകം തോന്നുന്ന സാധനങ്ങളെല്ലാം ഒരു പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവം തനിക്കുണ്ടെന്നാണ് കാവ്യ മാധവന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.
ഗായികയും അവതാരകയുമായ റിമി ടോമി അമേരിക്കന്‍ യാത്രയ്ക്കിടെ നല്‍കിയ കൂളിങ് ഗ്ലാസ് കാവ്യ സൂക്ഷിച്ചുവച്ചിട്ടുണ്ടത്രേ. കൗതുകം തോന്നിയ സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പെട്ടി താന്‍ മരിക്കുമ്പോള്‍ ശരീരം ദഹിപ്പിക്കുന്നതിനൊപ്പം ചേര്‍ത്തു കത്തിക്കണമെന്നാണ് കാവ്യ പറയുന്നത്. ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് മുതല്‍ അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെ ഈ പെട്ടിയിലുണ്ട്. ചേട്ടന്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ നിന്നു വാങ്ങിക്കൊണ്ടുവന്ന പെര്‍ഫ്യൂമിന്റെ ബോട്ടില്‍, ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എടുത്തുകൊണ്ടുവന്ന ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റിന്റെ കവര്‍, അമ്മ തുന്നികൊടുത്ത ഉടുപ്പ് എന്നിവയെല്ലാം ഈ പെട്ടിയിലുണ്ട്.