ജയസൂര്യയുടെ 'കത്തനാർ' ടീസര്‍ ട്രെയ്ലര്‍ മാര്‍ച്ച് 31 ന്
‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്
Jayasurya
കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്സ് ഡയറക്ടർ - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ ഡിസൈൻ - റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് - സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് - ശാലം, ഗോപേഷ് ശരത്, മേക്കപ്പ് - റൊണക്സ് സേവ്യർ, വസ്ത്രങ്ങൾ - അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഓഡിയോഗ്രഫി - അജിത് എ ജോർജ്, കളറിസ്റ്റ് - ലൂക്കാസ്, വിഎഫ്എക്സ് ആൻഡ് ഡിഐ സ്റ്റുഡിയോ - പോയറ്റിക് , പിആർഒ - ശബരി, വാഴൂർ ജോസ്.