പാപ്പൻ തൂക്കിയെടാ പിള്ളേരേ; 100 കോടി ക്ലബിൽ ഇടംപിടിച്ച് 'ആട് 3'
ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്
Aadu 3
മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ദിനം 18 കോടിക്ക് മുകളിലായിരുന്നു ഗ്രോസ് കളക്ഷൻ. ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ ആയിരുന്നു. 3 ദിവസം പിന്നിട്ടപ്പോൾ 68 കോടി ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് ലഭിക്കുന്നത്.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.