1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. kannur squad Box Office collection report

'കണ്ണൂര്‍ സ്‌ക്വാഡ്' ഇതുവരെ എത്ര നേടി ? അവധി ദിനങ്ങള്‍ക്ക് ശേഷം എത്തിയ വര്‍ക്കിംഗ് ഡേയില്‍ സിനിമ വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

Kannur Squad Mammootty
സെപ്റ്റംബര്‍ 28 ന് കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനത്തിന് എത്തിയത്. ഓരോ ദിവസവും കൂടുതല്‍ ആളുകളെ തിയറ്ററുകളില്‍ എത്തിക്കാന്‍ സിനിമയ്ക്ക് ആകുന്നു. റിലീസിന് ശേഷം വന്ന അവധി ദിനങ്ങള്‍ സിനിമയ്ക്ക് ഗുണം ചെയ്തു. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് എത്തിയ ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിന് പിടിച്ചുനില്‍ക്കാന്‍ ആയോ എന്ന് നോക്കാം.
പ്രവര്‍ത്തി ദിനത്തിലും മമ്മൂട്ടി ചിത്രം വീണില്ല. മികച്ച കളക്ഷന്‍ തന്നെയാണ് കഴിഞ്ഞദിവസവും സിനിമയ്ക്ക് ലഭിച്ചത്. 19.05 കോടി ആറാമത്തെ ദിവസം നേടാനായി ചിത്രം.ഏഴാമത്തെ ദിനം രണ്ട് കോടിയോളം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ചിത്രം ഇതിനോടൊപ്പം തന്നെ 40 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടി. വരുംദിവസങ്ങളില്‍ കൂടി ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വന്‍ വരുമാനം സിനിമയ്ക്ക് നേടാന്‍ ആകും.43.45 കോടി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ഏഴു ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കി എന്നാണ് വിവരം.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കറുപ്പില്‍ സുന്ദരിയായി അന്ന ബെന്‍,നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം