അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ സ്ക്വാഡിന്റെ സമയത്തെ 'ഭ്രമയുഗം' ചര്‍ച്ചകള്‍, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍
- 160 നിന്ന് 250ല്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക് ഉയര്‍ന്ന് 'കണ്ണൂര്‍' സ്ക്വാഡ് ! നേട്ടം ഒറ്റ ദിവസം കൊണ്ട്
- 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് ദിവസം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ഇത്തവണയും എത്തിയില്ല !ഏജന്റ് ഒടിടി റിലീസ് ആകാത്തതിന് പിന്നില്‍ ഇതാണ് കാരണം !
- പ്രേക്ഷകർക്ക് കണ്ണുംപൂട്ടി ടിക്കെറ്റെടുക്കാം, വിശ്വാസ്യതയുടെ പുതിയ ബ്രാൻഡായി മമ്മൂട്ടി കമ്പനി
കണ്ണുകള്‍ നിറഞ്ഞു, 'കണ്ണൂര്‍ സ്ക്വാഡ്' നാലരവര്‍ഷത്തെ അധ്വാനമാണെന്ന് റോണി ഡേവിഡ്
കണ്ണൂര്‍ സ്ക്വാഡ് മമ്മൂട്ടിയുടെ കരയിലെ തന്നെ വലിയ വിജയചിത്രങ്ങളില്‍ ഒന്നായി മാറുമെന്ന സൂചനയാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സിനിമ കണ്ട ഓരോരുത്തര്‍ക്കും സിനിമയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഗംഭീര പ്രതികരണങ്ങളില്‍ മനസ്സുനിറഞ്ഞ് നടന് റോണി ഡേവിഡ്.
റോണി ഡേവിഡിന്റെ നാലരവര്‍ഷത്തെ അധ്വാനമാണ് സിനിമ. അഭിനയത്തില്‍ മാത്രമല്ല തിരക്കഥ ഒരുക്കിയത് അദ്ദേഹമാണ്. തീര്‍ന്നില്ല റോണിയുടെ സഹോദരന് റോബി രാജ് സംവിധായകന് ആകുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുശേഷം കണ്ണുകള്‍ നിറഞ്ഞാണ് നടന് തിയറ്ററിന് പുറത്തേക്ക് വന്നത്.
'ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളില്‍ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മള് പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍. എല്ലാവരുടെയും അധ്വാനമാണ്',-റോണി പറഞ്ഞു.