'നടൻമാരെക്കാൾ വലുതാണ് സംവിധായകര്‍'; ധുരന്ധറിന്‍റെ വിജയത്തിൽ ആദിത്യ ധറിനെ പ്രശംസിച്ച് കങ്കണ റണാവത്ത്
"മറ്റു രാജ്യങ്ങളിൽ സംവിധായകർ, അഭിനേതാക്കളേക്കാൾ വലിയ താരങ്ങളാണ്"
Kangana Ranaut
സംവിധായകര്‍ നടന്മാരേക്കാൾ വലുതാണെന്നും അവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മറ്റു രാജ്യങ്ങളിൽ സംവിധായകർ, അഭിനേതാക്കളേക്കാൾ വലിയ താരങ്ങളാണ്. എന്നാൽ ഇവിടെയുള്ള സംവിധായകരും ടെക്നീഷ്യൻമാരും അമിത ജോലിഭാരവും കുറഞ്ഞ പ്രതിഫലവും ലഭിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സിനിമാ മേഖലയിലേക്ക് പുതിയ ടെക്നീഷ്യൻമാരോ സംവിധായകരോ വരാൻ ആഗ്രഹിക്കുന്നില്ലെന്നും കങ്കണ പ്രതികരിച്ചു.
കങ്കണയുടെ കുറിപ്പ്
"ആദിത്യ ധർ സൂപ്പർ സംവിധാകയനാണ്, അതുതന്നെയാണ് ദുരന്ധറിന്റെ പിന്നിലെ വിജയത്തിന് കാരണവും. ഏതൊരു സൂപ്പർസ്റ്റാർ നായകനേക്കാളും തിളക്കത്തോടെ നിൽക്കുന്ന ചലച്ചിത്രകാരനാണ് ആദിത്യ ധർ. സ്പീൽബർഗ്, ടരാന്റിനോ, നോളൻ എന്നിവരെപ്പോലുള്ള സംവിധായകർ, അഭിനേതാക്കളേക്കാൾ വലിയ താരങ്ങളാണ്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല, ഇവിടെയുള്ള സംവിധായകരും ടെക്നീഷ്യൻമാരും അമിത ജോലിഭാരവും കുറഞ്ഞ പ്രതിഫലവും ലഭിക്കുന്നവരാണ്. അവരെ ഇവിടെ അടിച്ചമർത്തുകയാണ്. അതുകൊണ്ട് തന്നെ സിനിമാ മേഖലയിലേക്ക് പുതിയ ടെക്നീഷ്യൻമാരോ സംവിധായകരോ വരാൻ ആഗ്രഹിക്കുന്നില്ല..."