ധുരന്ധർ കണ്ടതിന് പിന്നാലെ യാമി ഗൗതമിനോട് ‘സോറി’ പറഞ്ഞ് രവീണ ടണ്ടൻ

ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ ധുരന്ധര്‍ കണ്ടതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് രവീണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Raveena Tandon told yami gautam sorry after watching aditya dhar's dhurandhar
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (14:23 IST)
സംവിധായകന്‍ ആദിത്യ ധര്‍ ഒരുക്കിയ ധുരന്ധര്‍ സിനിമ കണ്ടതിന് പിന്നാലെ യാമി ഗൗതമിനെ വിളിച്ച് താന്‍ സോറി ചോദിച്ചെന്ന് വെളിപ്പെടുത്തി നടി രവീണ ടാണ്ടന്‍. ധുരന്ധറിന്റെ ശക്തമായ അവതരണവും കഥപറച്ചിലും തന്നെ അതിശയിപ്പിച്ചതായും രവീണ വ്യക്തമാക്കി.

ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ ധുരന്ധര്‍ കണ്ടതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് രവീണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയുടെ മികവ് കണ്ടതിന് ശേഷം സംവിധായകന്‍ ആദിത്യ ധറിനോടുള്ള ആരാധന കൂടിയെന്നും സോറി ഞാനാണ് നിന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ഫാനെന്ന് യാമി ഗൗതമിനോട് പറഞ്ഞെന്നുമാണ് രവീണ ടണ്ടന്‍ പറഞ്ഞത്.

അതേസമയം ധുരന്ധറില്‍ രണ്‍വീറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും സഞ്ജയ് ദത്ത്, അക്ഷയ് തുടങ്ങിയവരെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തിയതെന്നും രവീണ പറഞ്ഞു. ധുരന്ധറിലെ നായക കഥാപാത്രം ഫിക്ഷണലാണെങ്കിലും മേജര്‍ മോഹിത് ശര്‍മയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയിട്ടുള്ളതെന്നാണ് സൂചനകള്‍. വമ്പന്‍ വിജയമായി മാറിയ ധുരന്ധറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :