നോറ ഫത്തേഹിയുടെ ഐറ്റം ഡാൻസിനെതിരെ കങ്കണ റണാവത്ത്
ഗാനത്തിനെതിരെ ഗായകരും ആരാധകരുമടക്കം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്
Kangana Ranaut
'ശ്രദ്ധ നേടാനായി അസഭ്യങ്ങളും വില കുറഞ്ഞ പിആർ വർക്കും ഉപയോഗിക്കുന്നു. അവർ എല്ലാ പരിധികശും ലംഘിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ അവരെ അപലപിക്കുകയാണ്. എന്നിട്ടും അവർക്കൊരു നാണക്കേടും തോന്നുന്നില്ല, ഇത്തരം അശ്ലീല പദപ്രയോഗങ്ങളും പ്രദർശനവും തടയേണ്ടതാണ്. ബോളിവുഡിൻ മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി ഉണ്ടെന്ന് ഞാൻ കരുതുന്നു'- വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ കങ്കണ പറഞ്ഞു
ഗാനത്തിനെതിരെ ഗായകരും ആരാധകരുമടക്കം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധങ്ങളെ തുടർന്ന് പാട്ടിന്റെ ഹിന്ദി പതിപ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. കൊമേഴ്സ്യൽ സിനിമകളിലെ പാട്ടുകളുടെ അധഃപതനത്തിൽ ശരിക്കും ഖേദമുണ്ടെന്നായിരുന്നു ഗായകൻ അർമാൻ മാലികിന്റെ പ്രതികരണം. ഗാനത്തിലെ വരികളും നൃത്തചിത്രീകരണവും അശ്ലീലമാണെന്നും ഇത് പ്രായപൂർത്തിയാകാത്ത കുട്ടികളെ മോശമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് വിനീത് ജിൻഡാൽ സെൻസർ ബോർഡിന് പരാതി നൽകിയിരുന്നു.#WATCH | Delhi: On the controversy over the actress Nora Fatehi's song, BJP MP Kangana Ranaut says, "Bollywood has crossed all limits with vulgarity, tactics, and attention-seeking. The entire country is condemning and reprimanding them. But I don't think they have any… pic.twitter.com/o4cyShzoEY
— ANI (@ANI) March 17, 2026
പ്രേം ആണ് ചിത്രത്തിന്റെ സംവിധായകൻ. മംഗ്ലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ കന്നഡ, മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകൾ ഇപ്പോഴും യൂട്യൂബിലുണ്ട്. അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രേം തന്നെയാണ് ഒറിജിനൽ വരികളൊരുക്കിയിരിക്കുന്നത്. ഹിന്ദി പതിപ്പിന് വരികളൊരുക്കിയിരിക്കുന്നത് റക്വീബ് ആലം ആണ്. ധ്രുവ് സർജയാണ് ചിത്രത്തിലെ നായകൻ. ചിത്രം 2026 ഏപ്രിൽ 30ന് തീയറ്ററുകളിൽ എത്തും.