രേണുക വേണു|
Last Modified ചൊവ്വ, 13 ജനുവരി 2026 (15:48 IST)
സമ്മിശ്ര അഭിപ്രായങ്ങളുണ്ടെങ്കിലും സ്വീകാര്യത നേടിയ ചിത്രങ്ങളായിരുന്നു മമ്മൂട്ടി നായകനായെത്തിയ കളങ്കാവലും മോഹൻലാൽ-ദിലീപ് ചിത്രം ഭഭഭയും. ഇപ്പോഴിതാ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയുമുൾപ്പടെ, തിയേറ്ററിൽ മികച്ച വിജയം നേടിയതും പരാജയപ്പെട്ടതുമൊക്കെയായ സിനിമകൾ ഒടിടിയിലേക്ക് എത്തുകയാണ്.
2000ത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കി ജിതിൻ കെ ജോസിൻ്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു കളങ്കാവൽ. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. തിയേറ്ററുകൾ മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്. ജനുവരി 16ന് സോണി ലൈവിലൂടെ
കളങ്കാവൽ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ റത്തിറങ്ങിയ ദിലീപ് ചിത്രമാണ് ഭഭബ.
മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ നല്ല അഭിപ്രായങ്ങൾ നേടാനായെങ്കിലും പതിയെ നിലച്ചു.
ധൻജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ജനുവരി 15 മുതൽ സീയിൽ സ്ട്രീമിങ് ആരംഭിക്കും. കേസിന്റെ പശ്ചാത്തലത്തിൽ പലരും ബഹിഷ്‌കരിച്ച സിനിമ കൂടെയാണ് ഭഭബ.