രേണുക വേണു|
Last Modified വെള്ളി, 9 ജനുവരി 2026 (08:32 IST)
Kasaba:
മലയാള സിനിമയിലെ ഏറ്റവും വിവാദമായി മാറിയ പോലീസ് കഥാപാത്രങ്ങളിലൊന്നായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ സക്കറിയ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ 'കസബ'യുടെ തുടര്‍ച്ചയോ റീറിലീസോ വരുന്നതായി നിര്‍മ്മാതാവ് ജോബി ജോര്‍ജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത്
കന്നഡ താരം യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന സിനിമയുടെ ട്രെയിലര്‍ വിവാദമായതിന് പിന്നാലെയാണ് ജോബി ജോര്‍ജിന്റെ പ്രഖ്യാപനം. രാജന്‍ സക്കറിയ ഒരു വരവ് കൂടി വരുമെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ജോബി ജോര്‍ജ് കുറിച്ചത്.
ടോക്‌സിക് ടീസര്‍ വിവാദമായതോടെ കസബയ്‌ക്കെതിരെ ഗീതുമോഹന്‍ദാസ് അടക്കമുള്ളവര്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു.
കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞവരുടെ സ്വഭാവം ബോര്‍ഡര്‍ കടന്നതോടെ മാറി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഗീതുമോഹന്‍ദാസിനെതിരെ വന്ന വിമര്‍ശനം.
മമ്മൂട്ടി പോലീസ് വേഷത്തില്‍ അവതരിപ്പിച്ച കസബ 2016-ല്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയെങ്കിലും സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കാരണം വലിയ വിവാദമായി മാറിയിരുന്നു.
2017-ല്‍ ഐഎഫ്എഫ്കെയില്‍ നടി പാര്‍വതി തിരുവോത്ത് ചിത്രത്തെ ശക്തമായി വിമര്‍ശിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. വരലക്ഷ്മി ശരത്ത് കുമാര്‍, സമ്പത്ത്, നേഹ സക്‌സേന, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് അന്ന് ബോക്‌സോഫീസില്‍ വലിയ വിജയമാവാന്‍ സാധിച്ചിരുന്നില്ല.
രാജന്‍ സക്കറിയ എന്ന കഥാപാത്രം തിരിച്ചുവരുന്നത് റീറിലീസ് ആയിട്ടാണോ അതോ തുടര്‍ച്ചയായിട്ടാണോ എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.അതേസമയം മമ്മൂട്ടി ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടൈന്മെന്‍്‌സിനൊപ്പം ഈ വര്‍ഷം ഒരു സിനിമ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കസബയുടെ രണ്ടാം ഭാഗമാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ആരാധകര്‍.