1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jude Anthany Joseph about Antony Varghese

ഉടായിപ്പിന്റെ ഉസ്താദാണ് പെപ്പെ,10 ലക്ഷം രൂപ വാങ്ങി, ഇതുവരെ പുറത്ത് പറയാതിരുന്നത് ആ കാരണം കൊണ്ട്,തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി

Antony Varghese ജൂഡ് ആന്റണി
അഭിനയിക്കാനായി 10 ലക്ഷം രൂപ വാങ്ങിയ നടന്‍ ആന്റണി വര്‍ഗീസ് അവസാനം നിമിഷം പിന്മാറിയെന്ന് സംവിധായകന്‍ ചൂട് ജൂഡ് ആന്റണി ജോസഫ്. ഇത്തരം നന്ദിയില്ലാത്തവര്‍ സിനിമയില്‍ വരുന്നുണ്ടെന്നും ഉടായിപ്പിന്റെ ഉസ്താദാണ് പെപ്പെയെന്നും ഒരു അഭിമുഖത്തിനിടെ ജൂഡ് പറഞ്ഞു.
 
ജൂഡ് ആന്റണി പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമയില്‍ ആന്റണി വര്‍ഗീസ് ആയിരുന്നു അഭിനയിക്കേണ്ടത്. കയ്യില്‍ കാശില്ലായിരുന്ന സമയത്ത് തന്റെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാന്‍ വന്ന പ്രൊഡ്യൂസറുടെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ ആന്റണി വര്‍ഗീസിനെ വാങ്ങിക്കൊടുത്തെന്നും അതുകൊണ്ടാണ് ആന്റണി പെങ്ങളുടെ വിവാഹം നടത്തിയത് എന്നും ജൂഡ് പറഞ്ഞു.
 
എന്നിട്ട് 18 ദിവസം മുമ്പ് സിനിമയില്‍ നിന്ന് ആന്റണി പിന്മാറുകയും ചെയ്തു. തന്റെ അസോസിയേറ്റ് ആണ് ആ സിനിമ ചെയ്തത്. അവനൊരു ചീത്തപ്പേര് വരാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഒന്നും പറയാതിരുന്നതെന്നും ജൂഡ് പറഞ്ഞു.
 
 കഞ്ചാവും ലഹരിയൊന്നുമല്ല വിഷയം, മനുഷ്യത്വമാണ് വേണ്ടത് എന്നും ജൂഡ് പറയുന്നു. പ്രൊഡ്യൂസര്‍ മുടക്കിയ കാശ് എത്രയോ കാലം കഴിഞ്ഞ് ആന്റണി തിരിച്ചു തന്നു.വൃത്തികേട് കാണിച്ചിട്ട് അവന്‍ 'ആരവം' എന്ന സിനിമ ചെയ്തുവെന്നും ജൂഡ് പറഞ്ഞു.അവന്‍ ഉഡായിപ്പിന്റെ ഉസ്താദ് ആണ്. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നാണ് അവന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതിന് കാരണമായി പറഞ്ഞതെന്നും ജൂഡ് ആന്റണി പറഞ്ഞു.
 
 
 
 
അടുത്ത ലേഖനം
വേഗത്തില്‍ 'കങ്കുവ' ഒരുങ്ങുന്നു, പ്രതീക്ഷയോടെ സൂര്യ ആരാധകര്‍