കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (11:33 IST)
ആന്റണി വര്‍ഗീസിനെ നായകനാക്കി സുഹൃത്ത് കൂടിയായ അഭിഷേക് കെഎസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' ഒടിടി റിലീസ് പ്രഖ്യാപിച്ചു.
സൈന പ്ലേ ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രദര്‍ശന തീയതി ഉടന്‍ അറിയിക്കും. ചതുരം നേരത്തെ സൈന പ്ലേലൂടെ ഒടിടി റിലീസ് ചെയ്തിരുന്നു.
വെയില്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ലൈലാസുരന്‍ എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ കൃഷ്ണ,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.