1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joby George Birthday

'എന്റെ ആദ്യ സിനിമയുടെ പ്രൊഡ്യൂസര്‍'; നിര്‍മ്മാതാവ് ജോബി ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍

പ്രജേഷ് സെന്‍
മമ്മൂട്ടിയുടെ ഒപ്പം തന്നെ മലയാള സിനിമാ ലോകത്ത് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകരായ അജയ് വാസുദേവും പ്രജേഷ് സെനും നടന്‍ ഉണ്ണി മുകുന്ദനും.
 
എന്റെ ആദ്യ സിനിമയുടെ പ്രൊഡ്യൂസര്‍ പ്രിയപ്പെട്ട ജോബി ചേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പ്രജേഷ് സെന്‍ കുറിച്ചത്.
 
ജയസൂര്യയെ നായകനാക്കി ക്യാപ്റ്റന്‍ എന്ന ചിത്രമാണ് പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്തത്. വെള്ളം എന്ന ചിത്രത്തിനു ശേഷം മേരി ആവാസ് സുനോ എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം. 
 
ജോബി ജോര്‍ജ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസിനായി കാത്തിരിക്കുകയാണ്. 
അടുത്ത ലേഖനം
അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകന്‍ കാളിദാസ് ജയറാം