അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവിനൊപ്പം ആദ്യത്തെയും ജയസൂര്യയുടെ കൂടെ മൂന്നാമത്തെയും സിനിമ, 'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സംവിധായകന്‍ പ്രജേഷ് സെന്‍
- 'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ
- ജയസൂര്യയുടെ കൂട്ടുകാരന്‍, മലയാളത്തിന്റെ പ്രിയ സംവിധായകനെ മനസ്സിലായോ ?
- ജയസൂര്യയ്ക്കൊപ്പം ആദ്യമായി മഞ്ജുവാര്യര്‍,'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ
- ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, 'ആട് 3' ജനുവരിയിലെത്തും !
'ഒരുമിച്ച് സ്വപ്‌നം കാണുന്നു'; ജയസൂര്യക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍, വീഡിയോ
ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ആദ്യമെത്തിയത് ക്യാപ്റ്റനായിരുന്നു. രണ്ടാമതായി എത്തിയ 'വെള്ളം' പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത സിനിമയായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരന്‍ കൂടിയായ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രജേഷ് സെന്‍. പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ഒരു ഹസ്വ വീഡിയോയും പങ്കുവെച്ച് അദ്ദേഹം എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
'ഇതാ മറ്റൊരു വര്‍ഷം. ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‌നം കാണുന്നു. നിങ്ങളുടെ ദിവസം നിങ്ങളുടെ പുഞ്ചിരി പോലെ മിന്നട്ടെ. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ'- പ്രജേഷ് സെന്‍ കുറിച്ചു.