അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണി മുകുന്ദനാണ് എന്റെ ഇന്‍സ്പറേഷന്‍ :ശിവദ നായര്‍
- മോഹന്‍ലാലിന്റെ '12ത് മാന്‍' സെറ്റിലെത്തിയ യുവനടന്മാരെ മനസ്സിലായോ ?
- മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം തുടങ്ങി
- ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു,ആ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു, ക്യാപ്റ്റനില്‍ അതിഥിയായെത്തിയ മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍
- 'താരത്തിനുള്ളിലെ നല്ല മനുഷ്യനെ അടുത്തറിഞ്ഞത് അന്ന്'; സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍
ജയസൂര്യയ്‌ക്കൊപ്പം ആദ്യമായി മഞ്ജുവാര്യര്‍,'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ
ആദ്യമായി ജയസൂര്യ മഞ്ജുവാര്യരുടെയൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ ( 27ന്) എത്തും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. ക്യാപ്റ്റന്‍,വെള്ളം എന്നീ സിനിമകളായിരുന്നു ഇരുവരുടേയും കൂട്ടുകെട്ടില്‍ മുമ്പ് പുറത്തുവന്നത്. തിരുവനന്തപുരം, മുംബൈ, കാശ്മീര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. പ്രത്യേക ഹെയര്‍സ്‌റ്റൈലില്‍ ആണ് മഞ്ജുവാര്യരെ ഈ ചിത്രത്തില്‍ കാണാനാവുക.