അനുബന്ധ വാര്‍ത്തകള്‍
- നാടന്‍ വേഷങ്ങളില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, സാരിയില്‍ തിളങ്ങി നിമിഷ സജയന്‍
- ആരാധകരെ ശാന്തരാകുവിന്‍ ! ട്രാക്ക് മാറ്റി നിമിഷ സജയന്‍; ആരാധകരെ ഞെട്ടിച്ച് വീണ്ടും ഗ്ലാമറസ് ചിത്രങ്ങള്‍
- രണ്ടും കല്‍പ്പിച്ച് നിമിഷ,തുടരെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍
- വട്ടപ്പൊട്ടും കുപ്പിവളയും, സാരിയില്‍ നിമിഷ സജയന്‍, വൈറല്‍ ഫോട്ടോഷൂട്ട്
- അവധിക്കാലം ആഘോഷിച്ച് നിമിഷ സജയന്‍, സിനിമ തിരക്കുകളില്‍ നിന്നൊരു ഇടവേള
നടി നിമിഷ സജയന്‍ തമിഴിലേക്ക്, 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം, ചിത്രീകരണം മധുരയില്‍
2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിലെ പ്രതിനായക വേഷത്തിന് ബോബി സിംഹയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
മധുരയില്‍ ചിത്രീകരണം വൈകാതെ തുടങ്ങും.
ആദ്യഭാഗം പോലെ തന്നെ മധുരപശ്ചാത്തലത്തിലായിരിക്കും തുടര്‍ഭാഗം എന്നതിനാല്‍ ചിത്രത്തിന്റെ മുഹൂര്‍ത്ത പൂജ മധുരയില്‍ നടത്താനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഡിസംബര്‍ 11 ന് മുഹൂര്‍ത്ത പൂജ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാഘവ ലോറന്‍സും എസ്ജെ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ മലയാളിതാരം നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.