1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jennifer lopez and ben affleck engaged again

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നു, രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞു

ജെന്നിഫർ ലോപ്പസ്
സിനിമാലോകത്തെ താരജോഡികളിൽ ഒന്നായിരുന്ന ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ജെന്നിഫർ ലോപ്പസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
2002ൽ ഏറെ ആഘോഷമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. രണ്ട് വർഷത്തിന് ശേഷം പക്ഷേ ദമ്പതികൾ വേർപിരിഞ്ഞു. ഇതിന് ശേഷം ജെന്നിഫർ രണ്ട് തവണ വിവാഹം ചെയ്‌തെ‌ങ്കിലും ആ ബന്ധങ്ങളും പെട്ടെന്ന് തന്നെ അവസാനിച്ചു.
 
അതേസമയം നടി അമ്മ ഡി അർമാസുമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ബെൻ അഫ്ലെക്ക് വേർ‌‌പിരിഞ്ഞത്. ബേസ്‌ബോൾ താരമായിരുന്ന അലക്‌സ് റോഡ്രിഗസുമായുള്ള ബന്ധം ജെന്നിഫറും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ പ്രിയതാരജോഡി വീണ്ടും ഒന്നിക്കുന്നത്.
 
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചെറുവീഡിയോയിലൂടെ ജെന്നിഫർ ലോപ്പസ് ആണ് വിവരം ആരാധകരെ അറിയിച്ചത്. കഴിഞ വർഷം മുതൽ താരങ്ങൾ ഒന്നിച്ചതായാണ് റിപ്പോർട്ടുകൾ. മെറ്റ് ഗാല ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ കഴിഞ്ഞ വർഷം താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു.
അടുത്ത ലേഖനം
'വാതില്‍ ചവിട്ടിതുറന്ന് മമ്മൂട്ടി എന്റെ മുറിയിലേക്ക് കടന്നു, അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കില്ല'; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം വെളിപ്പെടുത്തി നടി ഉണ്ണിമേരി