കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (08:53 IST)
നിക്കി ഗല്‍റാണിയ്ക്ക് കല്യാണം.നടന്‍ ആദിയുമായുളള നടിയുടെ വിവാഹ നിശ്ചയം മാര്‍ച്ച് 24നായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രഹസ്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് വിവാഹ നിശ്ചയം നടന്നത്. നീണ്ടനാളത്തെ പ്രണയമാണ് വിവാഹത്തിന് എത്തിച്ചിരിക്കുന്നത്.
തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകനാണ് ആദി. ടോളിവുഡില്‍ ആദി സജീവമാണ്.
2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തില്‍ രണ്ടാളും ഒരുമിച്ച് അഭിനയിച്ചിരുന്നു. നടന്റെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിന് നിക്കി എത്തിയിരുന്നു.
ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ മലയാള സിനിമകളിലും നിക്കി വേഷമിട്ടിട്ടുണ്ട്.