വിവാഹനിശ്ചയം വരെ എത്തിയ ആ ബന്ധം തകര്‍ന്നു; രശ്മിക മന്ദാനയ്ക്കും രക്ഷിത് ഷെട്ടിക്കും ഇടയില്‍ എന്താണ് സംഭവിച്ചത് ?

രേണുക വേണു| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (20:23 IST)

തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള താരമാണ് രശ്മിക മന്ദാന. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1996 ഏപ്രില്‍ അഞ്ചിനാണ് രശ്മികയുടെ ജനനം. തന്റെ 26-ാം ജന്മദിനമാണ് രശ്മിക ഇന്ന് ആഘോഷിക്കുന്നത്.

കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് രശ്മികയുടെ ജനനം. 2016 ല്‍ കിറിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ എന്നിവയാണ് രശ്മികയുടെ പ്രധാന ചിത്രങ്ങള്‍.

രശ്മികയുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമുണ്ട്. താരം ഇതുവരെ വിവാഹിതയല്ല. എന്നാല്‍, മറ്റൊരു പ്രമുഖ താരത്തെ വിവാഹം കഴിക്കാന്‍ രശ്മിക ഒരിക്കല്‍ തീരുമാനിച്ചിരുന്നു. ആ ബന്ധം വിവാഹനിശ്ചയം വരെ എത്തിയതുമാണ്.

കിറിക് പാര്‍ട്ടിയില്‍ തന്റെ നായകനായി അഭിനയിച്ച രക്ഷിത് ഷട്ടിയുമായി രശ്മിക കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ 2017 ജൂലൈ മൂന്നിന് വിവാഹനിശ്ചയം നടന്നു. ഒരു വര്‍ഷത്തിനു ശേഷം വിവാഹമെന്നാണ് ഇരു താരങ്ങളുടേയും വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ പരസ്പരം ഒത്തുപോകാതെ വന്നതോടെ 2018 സെപ്റ്റംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :