അനുബന്ധ വാര്‍ത്തകള്‍
- അന്ന് 17 വയസ്സ്, 10 വര്‍ഷങ്ങള്‍ക്കുശേഷം സിനിമ സംവിധായകന്, സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ ജീവിതത്തിലെ സിദ്ദിഖ്
- 'തമിഴ് ജയിലര്‍' ആദ്യ ഷോ കാണുമെന്ന് 'മലയാളം ജയിലര്‍' സംവിധായകന്, ധ്യാന്‍ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി
- 'വാപ്പച്ചിയുടെ ഈ സിനിമ കണ്ടാല്‍ സങ്കടം തോന്നും'; ഇഷ്ട സിനിമയെക്കുറിച്ച് ദുല്‍ഖര്‍
- വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ, അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ: ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മൂട്ടി
- ദൈവം കഴിഞ്ഞാല്‍ സിദ്ദിഖ്-ലാല്‍... സിദ്ദിഖിനെ ഓര്‍ത്ത് സംവിധായകന് ജിസ് ജോയ്
Jailer Release: രജനിയും മോഹന്‍ലാലും ഒന്നിച്ച ജയിലര്‍ തിയറ്ററുകളില്‍; ആദ്യ ഷോ കഴിഞ്ഞു, പടം എങ്ങനെയുണ്ട്?
Jailer Release: രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ഷോകള്‍ നടന്നു. ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയായി. വേള്‍ഡ് വൈഡായി 4000 സ്ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ അതിഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. രജനികാന്തിന്റെ വിളയാട്ടമാണ് ആദ്യ പകുതിയിലെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുന്നു. മാത്യു എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ രംഗങ്ങളും മാസ് ആണെന്നാണ് ആരാധകര്‍ ആദ്യ ഷോയ്ക്ക് ശേഷം അഭിപ്രായപ്പെടുന്നത്.