30 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ഭാഗം,ജെന്റില്‍മാന്‍2 മോഷന്‍ പോസ്റ്റര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (08:00 IST)
നടന്‍ അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജെന്റില്‍മാന്‍. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.

ടൈറ്റില്‍ മോഷന്‍ പോസ്റ്ററിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളും നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിട്ടുണ്ട്.ഓസ്‌കര്‍ ജേതാവ് എം എം. കീരവാണിയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.എ. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം കെ ടി കുഞ്ഞുമോന്‍ ആണ് നിര്‍മ്മിക്കുന്നത്.

1993 ല്‍ ഷങ്കറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രമാണ് ജെന്റില്‍മാന്‍. 30 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആദ്യ ഭാഗത്തുനിന്ന് പലമടങ്ങ് ബ്രഹ്‌മാണ്ഡമായിരിക്കും പുതിയ ചിത്രമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.

ചേതന്‍ ചീനു ആണ് നായകന്‍.നയന്‍താര ചക്രവര്‍ത്തി നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :