വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ, അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ: ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മൂട്ടി

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (13:06 IST)
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ പ്രിയപ്പെട്ടവരുടെ തുടര്‍ച്ചയായുള്ള വേര്‍പാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഖവും അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആന്താരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.

സമീപകാലത്തായാണ് മലയാള സിനിമയെ അമ്പരപ്പിച്ച പ്രതിഭകളില്‍ പലരും നമ്മളെ വിട്ട് പോയത്. നടുമുടി വേണു, കെ പിഎ സി ലളിത, മാമുക്കോയ,ഇന്നസെന്റ് എന്നിവരെല്ലാം തന്നെ മാസങ്ങള്‍ക്ക് മുന്‍പാണ് നമ്മളോട് വിട പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് പ്രിയപ്പെട്ടവരുടെ തുടര്‍ച്ചയായ വേര്‍പാടുകള്‍ അതിരില്ലാത്ത ദുഖം ഉണ്ടാക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചത്

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.
സ്വന്തം സിദ്ദിക്കിന്
ആദരാഞ്ജലി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :