അനുബന്ധ വാര്ത്തകള്
- 'എന്റെ ക്രഷ്, ശ്രീദേവിയെ ഓർമ വന്നു': രശ്മിക മന്ദാനയെ പുകഴ്ത്തി നാഗാർജുന
- കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി
- Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ
- പ്രതിഫലം കുത്തനെ കുറച്ച് രശ്മിക, കൂട്ടി ധനുഷ്! കുബേരയ്ക്കായി താരങ്ങൾ വാങ്ങിയത്
- ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ
'എളിമയെല്ലാം അഭിനയം, പൊതു ഇടങ്ങളിലെത്തിയാൽ അമിത വിനയം': നിത്യ മേനോൻ പരിഹസിച്ച് ധനുഷിനെ?
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു.
ധനുഷും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തി, 2022ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തിരുച്ചിട്രമ്പലം. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പ്രശസ്ത നടിയെ തേടി എത്തിയിരുന്നു. പിന്നീട്, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു.
ചിത്രത്തിന്റെ ഷൂട്ടിനിടെ, ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധം അവസാനിച്ചുവെന്നാണ് പുതിയ റിപോർട്ടുകൾ. നിത്യ മേനോൻ ചില അഭിമുഖങ്ങളിൽ നടനെതിരെ പരോക്ഷമായി നടത്തിയ പരാമർശമാണ് ഇതിന് കാരണം. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തമിഴിലെ ചില പ്രശസ്ത നായക നടന്മാരുടെ ഇരട്ട മുഖത്തെ കുറിച്ച് നിത്യ മേനോൻ തുറന്നടിച്ചിരുന്നു.
പൊതു വേദികളിൽ എത്തുമ്പോൾ, അങ്ങേയറ്റം വിനയത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ പെരുമാറുന്ന ചില നടന്മാർ സെറ്റിലെത്തിയാൽ തീർത്തും വ്യത്യസ്തരാണ് എന്നായിരുന്നു നിത്യ പറഞ്ഞത്. എളിമയുള്ളവരാണെന്ന ഇമേജാണ് അവർ പൊതുജനങ്ങൾക്ക് മുന്നിലേക്ക് വെയ്ക്കുന്നതെന്നും നടി പറഞ്ഞു.
"കുറെ പേരുണ്ട്. ജനങ്ങൾക്കിടയിൽ വളരെ എളിമയുള്ളവരും നല്ലവരുമാണെന്ന ഇമേജ് ആണ് അവർക്ക്. പക്ഷെ അവരൊന്നും അങ്ങിനെയല്ല എന്നതാണ് സത്യം. ഷൂട്ടിങ്ങിന് പോയാൽ അവർ മറ്റൊരു തരത്തിലാണ് പെരുമാറുക," നിത്യ മേനോൻ തുറന്നടിച്ചു.
ഇതോടെ, സോഷ്യൽ മീഡിയ നടി ഉദ്ദേശിച്ചത് ധനുഷിനെയാണെന്ന് ഉറപ്പിച്ചു. തന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് പരിപാടികളിൽ ധനുഷ് നടത്തുന്ന പ്രസംഗങ്ങൾ വലിയ രീതിയിൽ ട്രോളുകൾ ഏറ്റു വാങ്ങി തുടങ്ങിയപ്പോഴാണ്, നിത്യ നടത്തിയ ഈ പരാമർശങ്ങൾ വീണ്ടും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഒന്നിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.