നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 23 ജൂണ്‍ 2025 (09:56 IST)
തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. എന്നാൽ, സഹപ്രവർത്തകരുമായി ധനുഷ് പലപ്പോഴും അത്ര സുഖകരമായ ഒരു ബന്ധമല്ല വച്ചുപുലർത്തുന്നത്. അതിന്റെ ഉദാഹരണമാണ് അടുത്തിടെ ധനുഷിനെതിരെ നയൻതാര പോസ്റ്റ് ചെയ്ത കുറിപ്പ്. ധനുഷിനെതിരെ നയനതാര നടത്തിയ തുറന്നു പറച്ചിൽ ലൈക്ക് അടിച്ച് പിന്തുണച്ചവരിൽ ശ്രുതി ഹാസൻ, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരുമുണ്ട്. ഇവരെല്ലാവരും ധനുഷിനൊപ്പം അഭിനയിച്ചവരുമാണ്.
സഹതാരങ്ങളോടുള്ള ധനുഷിന്റെ പെരുമാറ്റം ഇൻഡസ്ട്രിയിൽ ഒരു ചർച്ചാ വിഷയം ആകാറുണ്ട്. പലരുമായി ധനുഷിന് പ്രശ്നമുണ്ട്. അതിലൊരാളാണ് ശിവകാർത്തികേയൻ. ഇരുവരും തമ്മിലുള്ള പ്രശ്നം എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. ശിവകാർത്തികേയനെ ഒതുക്കാൻ ധനുഷ് ശ്രമം നടത്തിയതായി ഇൻഡസ്ട്രിയിൽ ഒരു സംസാരവമുണ്ട്. ശിവകാർത്തികേയനെ താരമാക്കിയത് താനാണെന്ന് ധനുഷ് പറയാതെ പറഞ്ഞിരുന്നു. അങ്ങനെയുള്ള ധനുഷിനോട് നടൻ നന്ദികേട് കാണിച്ചു എന്ന വിമർശനം ധനുഷ് ആരാധകർ ഉന്നയിക്കുകായും ചെയ്തിട്ടുണ്ട്.
സിനിമാ ലോകത്ത് തനിക്ക് ശത്രുക്കളുണ്ടെന്ന് തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചുകളിൽ ധനുഷ് പറയാറുണ്ട്.
ഇപ്പോഴിതാ ഇവർ തമ്മിലുള്ള അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. ശിവകാർത്തികേയന്റെ ഭാഗത്ത് തെറ്റുണ്ടെന്നാണ് ബിസ്മി പറയുന്നത്. ശിവകാർത്തികേയൻ ഈ നിലയിലേക്ക് എത്താൻ ധനുഷും പ്രധാന കാരണമാണ്. ധനുഷിനൊപ്പം 3 എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് ശിവകാർത്തികേയന് മനസിലാക്കിയത്. സിനിമാ ലോകത്ത് വിജയിക്കാനാകുമെന്ന് ശിവകാർത്തികേയന് മനസിലായി. കോമഡി നടനായാണ് ആ സിനിമയിൽ ശിവകാർത്തികേയൻ അഭിനയിച്ചത്.
ധനുഷ് ശിവകാർത്തികേയന് തുടർന്നും അവസരങ്ങൾ കൊടുത്ത് കൊണ്ടിരുന്നു. പൊതുവെ ഇങ്ങനെ കരിയറിൽ സഹായം ചെയ്താൽ രണ്ട് മൂന്ന് സിനിമകൾ തനിക്ക് വേണ്ടി ചെയ്ത് തരാൻ എഗ്രിമെറ്റ് വെക്കുന്ന പതിവുണ്ട്. എന്നാൽ ധനുഷ് അങ്ങനെ എഗ്രിമെന്റൊന്നും വെച്ചില്ല. പക്ഷെ പ്രതീക്ഷിച്ചു. നമ്മൾ വളർത്തിക്കൊണ്ട് വന്ന ചെറുപ്പക്കാരനാണ്, ഇവൻ അടുത്ത സിനിമകൾ തനിക്ക് വേണ്ടി ചെയ്ത് തരുമെന്ന് ധനുഷ് പ്രതീക്ഷിച്ചു. അതിൽ തെറ്റില്ല.
എന്നാൽ ശിവകാർത്തികേയൻ ഞാൻ വലിയ ആളായി, ഇനി ധനുഷിന്റെ ദയയൊന്നും ആവശ്യമില്ലെന്ന് തീരുമാനിച്ചു. ഇതിന്റെ പേരിൽ രണ്ട് പേർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. ചില ഫങ്ഷനുകളിൽ ധനുഷിനെതിരെ സംസാരിച്ചു. ചിലർ അവരുടെ കാലടിയിൽ നമ്മൾ ഉണ്ടാകാണമെന്ന് പ്രതീക്ഷിച്ചു എന്നൊക്കെ പറഞ്ഞു. ആ കാലഘട്ടത്തിൽ നാനും റൗഡി താൻ എന്ന സിനിമയുടെ പേരിൽ വിഘ്നേശ് ശിവനും ധനുഷും തമ്മിൽ അകൽച്ചയുണ്ടായി.
ഇവിടെ ശിവകാർത്തികേയൻ ഒരു കാര്യം ചെയ്തു. ധനുഷിനെ ഇഷ്ടമില്ലാത്തവരെ ഒന്നിച്ച് നിർത്തി. അനിരുദ്ധ്, കീർത്തി സുരേഷ്, വിഘ്നേശ് ശിവൻ, ശിവകാർത്തികേയൻ എന്നിവരുടെ ഒരു ഗ്യാങ്ങ് വന്നു. അതിനും പുറമെ ധനുഷിന്റെ ഓഫീസിന്റെ നേരെ അപ്പുറത്ത് ശിവകാർത്തികേയൻ തന്റെ ഓഫീസ് പണിതു. ഞാനും നിന്റെ റേഞ്ചിൽ എത്തിയെന്ന തരത്തിലായിരുന്നു അത്. ഇതെല്ലാം അവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെന്നും ബിസ്മി പറയുന്നു.