1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Innocent in very critical stage

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു

Innocent in very critical stage
നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 
 
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ വിവരം. 
 
മൂന്ന് തവണയാണ് ഇന്നസെന്റിന് കോവിഡ് വന്നത്. ഇതാണ് താരത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താരം വീണിരുന്നു. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടരെ വന്ന കോവിഡ് ആന്തരികാവയവങ്ങളെ ബാധിച്ചിരുന്നു.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സൗഹൃദം പ്രണയമായി, ജയഭാരതിയും സത്താറും അടുത്തത് ഇങ്ങനെ; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം