പത്താൻ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ ഇല്ലാത്ത രംഗങ്ങളും ഒടിടിയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (13:58 IST)
തിയേറ്ററുകളിൽ കിംഗ് ഖാൻ്റെ തിരിച്ചുവരവായി കൊണ്ടാടിയ സൂപ്പർ ഹിറ്റ് ചിത്രം പത്താൻ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ബോളിവുഡിൻ്റെ ചരിത്രത്തിലെ തന്നെ വമ്പൻ വിജയമായിരുന്ന ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് 50 ദിവസത്തിലേറെ പിന്നിട്ടിട്ടും ചിത്രത്തിൻ്റെ ഒടിടി റിലീസിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിൽ ഇല്ലാതിരുന്ന ചില രംഗങ്ങളും ഒടിടി റിലീസ് പതിപ്പിലുണ്ട്.

ചിത്രത്തിൻ്റെ അമ്പതാം ദിനത്തിലും 20 രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. നീണ്ട 4 വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാറൂഖ് നായകനായ ഒരു ചിത്രം തിയേറ്ററുകളിലെത്തിയത്. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സീറോ എന്ന ചിത്രത്തിന് പിന്നാലെയാണ് കരിയറിൽ ഒരു ബ്രേയ്ക്ക് എടുക്കാൻ ഷാറൂഖ് തീരുമാനിച്ചത്. അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്,വാർ എന്നീ സിനിമകളുടെ സംവിധായകനായ സിദ്ധാർഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്തത്. ദീപികയും ജോൺ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :