ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കാൻ 'ലിയോ' ടീം, കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി ചെന്നൈയിലേക്ക്, പുതിയ വിവരങ്ങൾ

കെ ആർ അനൂപ്| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (14:28 IST)
സംവിധായകൻ ലോകേഷ് കനകരാജുമായി വിജയ് രണ്ടാമതും കൈകോർക്കുന്ന ചിത്രമാണ്
'ലിയോ'.ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് കാശ്മീരിൽ പുരോഗമിക്കുന്നു.

കാശ്മീർ ഷെഡ്യൂൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും ടീം ഉടൻ ചെന്നൈയിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ചെന്നൈ ഷെഡ്യൂളിന് ശേഷം 'ലിയോ' ടീം ചിത്രത്തിന്റെ ക്ലൈമാക്സ് സീക്വൻസ് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ഹൈദരാബാദിലേക്ക് ടീം യാത്ര തിരിക്കും.

'ലിയോ' യുടെ മുഴുവൻ ചിത്രീകരണവും മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും, തൃഷയാണ് നായിക. സഞ്ജയ് ദത്ത്, ഗൗതം മേനോൻ, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, സാൻഡി, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :