ബ്ലെസിയുടെ സ്വപ്നചിത്രം, ആടുജീവിതം പൂജ റിലീസിന്, ഒക്ടോബർ 20ന് തിയേറ്ററുകളിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (17:19 IST)
പൃഥ്വിരാജ് ബ്ലെസി ടീമിൻ്റെ സ്വപ്നചിത്രവും മലയാളികൾ ഏറെ നാളായി കാത്തിരിക്കുകയും ചെയ്യുന്ന ആടുജീവിതം സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഒക്ടോബർ 20നാകും ചിത്രം റിലീസ് ചെയ്യുക. ബെന്യാമിൻ്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആധാരമാക്കിയാണ് സിനിമ. സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാകും സിനിമയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാൻ ഇന്ത്യ രീതിയിലാകും ചിത്രം റിലീസ് ചെയ്യുക.റിലീസിന് മുൻപായി ഈ വർഷം മെയിൽ നടക്കുന്ന കാൻ ചലച്ചിത്ര മേളയിൽ ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ നടത്താനും പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്നുണ്ട്. പൃഥ്വിയെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :