അഭിറാം മനോഹർ|
Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (20:08 IST)
ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനമായ ക്രോളിൻ്റെ ഏറ്റവും ബ്രാൻഡ് വാല്യു ഉള്ള ഇന്ത്യൻ സെലിബ്രിറ്റിമാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഒന്നാമതെത്തി ബോളിവുഡ് താരം രൺവീർ സിംഗ്.ബോളിവുഡ് താരം അക്ഷയ് കുമാറാണ് പട്ടികയിൽ മൂന്നാമതുള്ളത്. ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
2021 മുതൽ വിരാട് കോലിയായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്.ഇതാദ്യമായി ടോപ് 25ൽ തെന്നിന്ത്യൻ താരങ്ങളായ അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ ഇടം പിടിച്ചു. കായികരംഗത്ത് നിന്ന് ഇന്ത്യയുടെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ വിജയിയായ നീരജ് ചോപ്രയും ബാഡ്മിൻ്റൺ താരം പിവി സിന്ധുവും സച്ചിൻ ടെൻഡുൽക്കറുമാണ് പട്ടികയിൽ ഇടം പിടിച്ചത്.
181.7 മില്യൺ ഡോളറാണ് രൺവീർ സിംഗിൻ്റെ ബ്രാൻഡ് വാല്യു. കോലിക്ക് 176.9 മില്യൺ ഡോളറും അക്ഷയ് കുമാറിന് 153.6 മില്യൺ ഡോളറിൻ്റെയും ബ്രാൻഡ് വാല്യു ഉണ്ട്. പട്ടികയിൽ ഇടം നേടിയ തെന്നിന്ത്യൻ താരങ്ങളായ അല്ലു അർജുന് 31.4 മില്യൺ ഡോളറും രശ്മികയ്ക്ക് 25.3 മില്യൺ ഡോളറിൻ്റെയും ബ്രാൻഡ് വാല്യു ആണുള്ളത്. ബോളിവുഡിന് പുറത്തേയ്ക്കുള്ള സിനിമ വിപണിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അല്ലു അർജുൻ്റെയും രശ്മികയുടെയും ബ്രാൻഡ് വാല്യൂ കാണിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങൾ ലിസ്റ്റിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.